ADVERTISEMENT

ദുബായ് ∙ കുറ്റവാളികളെ കണ്ടെത്താൻ ബയോമെട്രിക്സ് സേവനം സഹായിച്ചതായി ദുബായ് പൊലീസ്. കഴിഞ്ഞ വർഷം 3200 കേസുകളിൽ ബയോമെട്രിക് സേവനം പ്രയോജനപ്പെട്ടു. കുറ്റകൃത്യദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകൾ വിശകലനം ചെയ്താണ് കുറ്റവാളികളെ കണ്ടെത്തുന്നത്.

 

വിരലടയാളം, നേത്രാടയാളം, മുഖമുദ്ര, ശരീര ചലനം, ശരീരത്തിലെ അടയാളങ്ങൾ എന്നിവയെല്ലാം ഇതിനു സഹായകമാണ്. മുഖംമൂടി ധരിച്ച കുറ്റവാളികളെയും ബയോമെട്രിക്കിലൂടെ തിരിച്ചറിയാനാകും. അതോടൊപ്പം സംശയാസ്പദമായി പിടികൂടിയവരെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തരാക്കാനും കഴിയും.

 

25ലേറെ ക്യാമറകൾ സ്ഥാപിച്ച 20 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെ കുറ്റാരോപിതരെ കടത്തിവിട്ട്  ബയോമെട്രിക് ശേഖരിച്ച് വിശകലനം ചെയ്താണ് കുറ്റവാളികളെയും കുറ്റവിമുക്തരെയും കണ്ടെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com