ADVERTISEMENT

മനാമ∙ കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹമദ് ടൗണ്‍ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് ശ്രദ്ധേയമായി. അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ  സഹകരണത്തോടെയാണ്  ക്യാംപ് നടന്നത്.

മെഡിക്കൽ ക്യാംപിൽ നിന്നും.
മെഡിക്കൽ ക്യാംപിൽ നിന്നും.

150 ൽ പരം പ്രവാസികൾ ക്യാംപിൽ പങ്കെടുത്തു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം ക്യാംപ് ഉദ്ഘാടനം ചെയ്തു. ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് പ്രദീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ കോ ഓർഡിനേറ്റർ വി എം പ്രമോദ് സ്വാഗതവും ട്രഷറർ വിനീത് നന്ദിയും അറിയിച്ചു.

KPA-HT-Md-Camp-c2

കെപിഎ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈ.പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, അസി. ട്രഷറർ ബിനു കുണ്ടറ, ഏരിയ സെക്രട്ടറി വിഷ്ണു എന്നിവർ ആശംസകൾ അറിയിച്ചു. കെപിഎ യുടെ ഉപഹാരം അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് ഹെഡ് പ്യാരി ലാലിന് കൈമാറി. കെപിഎ സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ ക്യാംപ് നിയന്ത്രിച്ചു. 

KPA-HT-Md-Camp-j3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com