അബുദാബി∙ ഇസ്രയേൽ കുടിയേറ്റക്കാർ അഗ്നിക്കിരയാക്കിയ പലസ്തീനിലെ ഹവാര നഗരത്തിന്റെ പുനർ നിർമാണത്തിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 30 ലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ചു.
അതിക്രമത്തിൽ വീടും വാഹനങ്ങളും അഗ്നിക്കിരയായവർക്കും സഹായം ലഭിക്കും. ഇമാറാത്തി–പലസ്തീൻ ഫ്രണ്ട്ഷിപ് ക്ലബിന്റെ സഹകരണത്തോടെ അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് പദ്ധതി നടപ്പാക്കുക.