അബുദാബി∙ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളിലുള്ള അൽമിന, അൽറീഫ്, അൽഫലാ മേഖലകളെ ബന്ധിപ്പിച്ച് പുതിയ റോഡ് തുറന്നു. ഗതാഗത പരിഷ്ക്കരണത്തിന്റെ ഭാഗമായി പുതിയ റോഡുകൾ തുറക്കുകയും ചില റോഡുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജാഗ്രതയോടെ വാഹനമോടിക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. അൽറീഫ് ഏരിയയിൽ സിഗ്നലോടുകൂടിയ പുതിയ ഇന്റർസെക്ഷനും തുറന്നു.
Also read: ഖത്തർ പ്രവാസം മതിയാക്കിയാലും ലഭിക്കും പിസിസി
ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽനിന്ന് കൗത്താർ സ്ട്രീറ്റ് വഴി അൽഫലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. യാസ് ഐലൻഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ റോഡിലേക്കും പ്രവേശിക്കാനാകും. ഖലീഫ സ്ട്രീറ്റിൽനിന്ന് അൽഫലയിലേക്കും അൽഖൈർ സ്ട്രീറ്റിലേക്കുള്ള (അൽഫല സെൻട്രൽ മാൾ) പുതിയ റോഡ് ഇന്നു മുതൽ ഗതാഗതത്തിനു തുറന്നുകൊടുക്കും.
ഇതുവഴി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ റോഡിൽനിന്ന് സാദിയാത്ത് ഐലൻഡിലേക്കും പ്രവേശിക്കാം.ഷെയ്ഖ് റാഷിദ് ബിൻ സഈദ് സ്ട്രീറ്റിൽനിന്ന് വാഹത് അൽ കരാമ സ്ട്രീറ്റിലേക്കുള്ള റോഡ് ഇന്നു മുതൽ 20ന് പുലർച്ചെ 5 വരെ താൽക്കാലികമായി അടയ്ക്കും.