മസ്‌കത്ത് ∙ ഒമാനില്‍ വായു മര്‍ദ്ദത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇടിയുടെ അകമ്പടിയോടെയായിരിക്കും മഴ.
മണിക്കൂറില്‍ 28 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റു വീശുക. കടല്‍ പ്രക്ഷുബ്ധമാകും. തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍വരെ ഉയര്‍ന്നേക്കും. മുന്‍കരുതല്‍ നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.