ദുബായ് ∙ യുഎഇയുടെ ആകാശം ഇന്ന് ഭാഗികമായി മേഘാവൃതവും ചിലപ്പോൾ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രി ദുബായിലടക്കം രാജ്യത്ത് പലയിടങ്ങളിലും തണുത്ത കാറ്റ് വീശിയിരുന്നു. ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ രാത്രിയും ഞായറാഴ്ച രാവിലെയും ആകാശം മേഘാവൃതമാകും.
Read also : റമസാൻ വിളിപ്പാടകലെ, ഒരുക്കം സജീവം
നേരിയ തണുത്ത കാറ്റ് വീശും. ഇത് പകൽ സമയത്ത് പൊടിയും മണലും വീശാൻ ഇടയാക്കും. ഞായറാഴ്ച രാവിലെയോടെ കാറ്റിന്റെ വേഗം കുറയും. രാജ്യത്ത് താപനില 33 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 28 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലേയ്ക്കും മെർക്കുറി ഉയരും. അറേബ്യൻ ഗൾഫ്, ഒമാൻ സമുദ്രം എന്നിവിടങ്ങളിൽ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകുമെന്നും അറിയിച്ചു.
English Summary : Cloudy and dusty weather conditions predicted in UAE today