കെ-പോപ് മ്യൂസിക് ഫെസ്റ്റിവൽ: അണി നിരക്കാൻ ഐക്കൺ താരങ്ങളും

icon
ഐക്കണ്‍ ബോയ്ബാന്‍ഡ് സംഘം.
SHARE

ദോഹ∙ മേയിൽ നടക്കുന്ന ആദ്യ കെ-പോപ് മ്യൂസിക് ഫെസ്റ്റിവലിൽ വിഖ്യാത കൊറിയൻ ബ്രാൻഡ് ആയ ഐക്കൺ താരങ്ങളും പങ്കെടുക്കും. ലൗ സിനാരിയോ, റിഥം ടാ, ഗുഡ്‌ബൈ റോഡ് തുടങ്ങിയ ഹിറ്റ് ഗാനങ്ങളാണ് കെ-പോപ് ബോയ്ബാൻഡ് ആയ ഐക്കണിന്റെ പേരിലുള്ളത്.

മെയ് 19, 20 തീയതികളിൽ ലുസെയ്ൽ മൾട്ടിപർപ്പസ് ഹാളിലാണ് കെ-പോപ് മ്യൂസിക് ഫെസ്റ്റിവൽ നടക്കുന്നത്. നേരത്തെ ഏപ്രിൽ 28,29 തീയതികളിൽ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. പങ്കെടുക്കുന്ന കൂടുതൽ താരങ്ങളുടെയും ടിക്കറ്റ് വിൽപനയുടെയും വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് സംഘാടകരായ കെ-വൺ ഫെസ്റ്റ വ്യക്തമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS