നാളെ നാട്ടിലേക്കു മടങ്ങാനിരുന്ന മലയാളി സൗദിയിലെ താമസസ്ഥലത്തു തൂങ്ങി മരിച്ചനിലയിൽ

abdul-muneer
SHARE

ജിദ്ദ∙ മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീറി (39)നെ ജിദ്ദയിലെ റുവൈസിലുള്ള താമസസ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാളെ (ഞായർ) ഫൈനൽ എക്സിറ്റിൽ നാട്ടിലേക്കു മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.

16 വർഷമായി പ്രവാസിയായ ഇദ്ദേഹം  ജിദ്ദയിൽ ഒരു കമ്പനിയിൽ ഓഫിസ് ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു.  ഇദ്ദേഹത്തിന് കുറച്ചു കാലമായി കടുത്ത തലവേദന ഉണ്ടാവാറുണ്ടായിരുന്നതായും ചികിത്സ തേടിയിരുന്നതായും സുഹൃത്തുക്കൾ പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല.  മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  പരേതനായ അരീക്കൻ കോയയുടെയും മുരിയെങ്ങലത്ത് ആമിനയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: ദിൽന (12), ദിയ ഫാത്തിമ (രണ്ടര).

സഹോദരങ്ങൾ: അബ്ദുൽ സുനീർ, അലി അക്ബർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS