ദുബായ് ∙ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മറ്റി 12 മേഖല ടീമുകളെ അണിനിരത്തി നടത്തിയ കോട്ടയ്ക്കൽ സൂപ്പർ ലീഗ് 2023 ഫുട്ബോൾ ടൂർണ്ണമെന്റിൽ പുലിക്കോട് മേഖല ചാംപ്യന്മാരായി. കാവതിക്കളം മേഖലയെയാണ് പരാജയപ്പെടുത്തിയത്. വെസ്റ്റ് വില്ലൂർ മേഖല മൂന്നാം സ്ഥാനം നേടി. നാട്ടിൻപുറങ്ങളിൽ നടക്കുന്ന ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ ബൂട്ടണിഞ്ഞ കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയിലെ താരങ്ങൾ പ്രവാസ ഭൂമിയിൽ ജെയ്സിയണിഞ്ഞ് കളികളത്തിലിറങ്ങിയത് കാണാൻ യുഎഇലെ വിവിധ എമിറേറ്റുകളിൽ നിന്നു നൂറുകണക്കിന് കോട്ടക്കൽ പ്രവാസികളെത്തിയിരുന്നു.
ദുബായ് മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി പി.വി. നാസർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കെഎംസിസി പ്രസിഡന്റ് മുസ്തഫ പുളിക്കൽ അധ്യക്ഷത വഹിച്ചു. കെ.പി.എ. സലാം, സിദ്ദീഖ് കാലടി, കരീം കാലടി, ഒ.ടി. സലാം, മുജീബ് കോട്ടക്കൽ, ഫക്രുദ്ദീൻ മാറാക്കര, എ.പി. നൗഫൽ, അലി കോട്ടക്കൽ, സി.വി. അഷ്റഫ്, ലത്തീഫ് തെക്കഞ്ചേരി, ഉസ്മാൻ എടയൂർ, അബൂബക്കർ പൊന്മള, ഇസ്മായിൽ ഇറയസ്സൻ, സൈദ് മാറാക്കര, സഫീർ വില്ലൂർ, കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി ജനറൽ സെക്രട്ടറി അലി തയ്യിൽ, ട്രഷറർ കുഞ്ഞി മുഹമ്മദ് വില്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു. ജാഫർ, സൽമാൻ, നാദിർ, നിസാം ഇരിമ്പിളിയം, കെ.കെ. റാഷിദ്, ഷാക്കിർ ചെമ്മുക്കൻ, അലി തൈക്കാടൻ, ബഷീർ കൂരിയാട്, സൈജൽ പാലപ്പുറ, ഇർഷാദ് കോട്ടക്കൽ, അലവിക്കുട്ടി എറയസ്സൻ, ഹമീദ് അമ്പായത്തൊടി, മുനീബ് വില്ലൂർ എന്നിവർ നേതൃത്വം നൽകി.

വിന്നേഴ്സ് പുലിക്കോട് ടീമിനുള്ള ട്രോഫി ജാസി ബിൽഡിങ് കമ്പനി ഡയറക്ടർ എം.പി. നൗഷാദും പ്രൈസ് മണി ദുബായ് കെഎംസിസി മലപ്പുറം ജില്ലാ സെക്രട്ടറി മുജീബ് കൂത്തുമാടനും കൈമാറി. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി റീഗൽ കംപ്യൂട്ടർ എംഡി ഇസ്മായിൽ ഇറയസ്സനും പ്രൈസ് മണി ജില്ലാ വൈസ് പ്രസിഡന്റ് സലാമും കൈമാറി.
മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി സ്മാർട്ട് ലിങ്ക് മാനേജിങ് ഡയറക്ടർ അലി പുത്തൻ പീടികയിലും സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി പുലിക്കോട് മേഖല ടീമിലെ റാഷിദ്, ഗോൾ കീപ്പറായി കാവതികളം മേഖല ടീമിലെ സുധീഷ്ഷും, ടോപ് സ്കോറർ ആയി കാവതികളം മേഖല മേഖല ടീമിലെ ഹാരിസ് എന്നിവരെ തിരഞ്ഞെടുത്തു. കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഡീലക്സ് ഫൈസൽ, രണ്ടാം സമ്മാനം മുജീബ്, മൂന്നാം സമ്മാനം നൗഷാദ്, നാലാം സമ്മാനം ഷാഫി ഇറയസ്സൻ എന്നിവർക്ക് ലഭിച്ചു.