കുവൈത്ത് സിറ്റി∙ തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്തിന്റെ (ട്രാസ്ക്) ആഭിമുഖ്യത്തില്‍ ട്രാസ്ക് പിക്നിക് 2023 മാർച്ച് 17, വെള്ളിയാഴ്ച്ച റിഗ്ഗായ് ഗാർഡനിൽ സംഘടിപ്പിച്ചു. ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനറൽ സെക്രട്ടറി ഹരി കുളങ്ങര സ്വാഗതപ്രസംഗവും ട്രാസ്കിന്റെ പ്രധാന പ്രവർത്തനങ്ങളെപ്പറ്റിയും വിശദമാക്കി. വൈസ് പ്രസിഡന്റ് രജീഷ് ചിന്നൻ, ജോയിന്റ് സെക്രട്ടറിമാരായ ജയേഷ്, വിനോദ്, നിതിൻ, ജോയിന്റ് ട്രഷറർ വിനീത്, വനിതാവേദി ജനറൽ കൺവീനർ ഷെറിൻ ബിജു, സെക്രട്ടറി പ്രീന സുദർശൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജനറൽ കൺവീനർ - മാനസ പോൾസൺ, സെക്രട്ടറി - എസ്തേർ ഡിൻജൻ, ജോയിന്റ് സെക്രട്ടറി - ലിയോണൽ ലിന്റോ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്‌തു. ട്രഷറർ ജാക്സൺ നന്ദിയും പ്രകാശിപ്പിച്ചു.
ട്രാസ്കിന്റെ ഒരുമയും സൗഹൃദ കൂട്ടായ്മയും ഊട്ടി ഉറപ്പിച്ച ഈ പരിപാടിയിൽ പ്രായഭേദമന്യേ എല്ലാവരും പങ്കെടുത്തു. വൈവിധ്യമാർന്ന കായികവിനോദങ്ങളും അംഗങ്ങൾ പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റാളും സജീകരിച്ചിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും ആയി നടന്ന വടംവലി മത്സരം എല്ലാവരേയും ഉത്സാഹഭരിതരാക്കി. രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടികൾ വൈകിട്ട് 5.30 വരെ നീണ്ടു നിന്നു.