ദുബായ്∙എല്ലാ വര്‍ഷവും സ്വകാര്യ തൊഴിൽസ്ഥാപനങ്ങളിൽ സ്വദേശികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ ഭാഗമായി യൂണിയന്‍കോപ് കൂടുതൽ എമിറാത്തി യുവാക്കള്‍ക്കു തൊഴിൽ നൽകി. 2022 അവസാനം വരെ 38% എമിറാത്തികള്‍ക്ക് ജോലി നൽകിയതായി എമിറാത്തൈസേഷൻ വകുപ്പ് ഡയറക്ടര്‍ അഹ്‍മദ് സലീം ബിൻകെനയ്ദ് അൽ ഫലാസി പറഞ്ഞു. എല്ലാ വര്‍ഷവും സ്വകാര്യ തൊഴിൽസ്ഥാപനങ്ങളിൽ എമിറാത്തികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ ഭാഗമായാണ് യൂണിയന്‍ കോപ് കൂടുതൽ എമിറാത്തി യുവാക്കള്‍ക്കു തൊഴിൽ നൽകുന്നത്.
വിവിധ മേഖലകളിലായ 445 എമിറാത്തി വനിതകളും യുവാക്കളും യൂണിയന്‍ കോപ് ശാഖകളിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ 11 പേര്‍ പ്രധാനപ്പെട്ട ഉയര്‍ന്ന പദവികളും വഹിക്കുന്നു. ഉയര്‍ന്ന ശമ്പളം, തൊഴിൽ പരിചയം, റിവാഡുകള്‍, പ്രൊമോഷനുകള്‍ തുടങ്ങി പല വിധത്തിലുള്ള ആനുകൂല്യങ്ങള്‍ എമിറാത്തി ഉദ്യോഗാര്‍ഥികള്‍ക്ക് യൂണയിന്‍ കോപ് നൽകിവരുന്നു.
--