അപകടത്തിൽ പ്രിയപ്പെട്ട അധ്യാപികയെ നഷ്ടമായി; വേർപാടിന്റെ വേദനയിൽ വിദ്യാർഥികള്‍

running
കെയ്ന ഹേലി.
SHARE

അബുദാബി∙ പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വേർപാടിന്റെ വേദനയിലാണ് അബുദാബിയിലെ അമിറ്റി ഇന്റർനാഷനൽ സ്കൂളിലെ വിദ്യാർഥികളും സഹപ്രവർത്തകരും. സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപികയായ കെയ്ന ഹേലി ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കാറിടിച്ച് കൊല്ലപ്പെടുന്നത്. രാവിലെ ആറുമണിക്ക് സ്കൂളിലേക്കുള്ള യാത്രാമധ്യേയായിരുന്നു ദാരുണാപകടം. 

Read Also: യുഎഇയിൽ മുട്ട വിലയിൽ വർധനവ്

ഫുട്ബോൾ, സ്വിമ്മിങ്, അത്‍ലറ്റിക്സ്, നെറ്റ്ബാൾ, ബാസ്ക്കറ്റ് ബോൾ എന്നിവയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിവരികയായിരുന്നു  35 കാരിയായ കെയ്ന. സ്കൂൾ പ്രിൻസിപ്പലും സഹപ്രവർത്തകരും കെയ്ന ഹേലിയുടെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ചു. തങ്ങൾക്കുണ്ടായ നഷ്ടത്തിൽ കൂടെ നിൽക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയുന്നതായും പ്രിൻസിപ്പല്‍ അഡ്രിയാൻ ഫ്രോസ്റ്റ് പറഞ്ഞു.

English Summary: dearest teacher of students died in a road accident in uae

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS