ഓൺലൈൻ ലഹരിക്കടത്തിന് വിലങ്ങിട്ട് ദുബായ് പൊലീസ്

1248-mobile-phone
SHARE

ദുബായ്∙ ലഹരി വിൽപനയ്ക്കായി ഉപയോഗിക്കുന്ന ഓൺലൈൻ സൈറ്റുകൾ പൂട്ടിയും ലഹരി വസ്തുക്കൾ പിടിച്ചെടുത്തും നടപടി കർശനമാക്കി ദുബായ് പൊലീസ്. 1291 ഓൺലൈൻ അക്കൗണ്ടുകൾ പൂട്ടിച്ചു.

Also read: വ്രതമാസത്തിനായി വിപണിയൊരുങ്ങി; യുഎഇയില്‍ 25 മുതൽ 75 ശതമാനം വരെ വിലക്കുറവ്

കഴിഞ്ഞ വർഷം 2513 കിലോ ലഹരി വസ്തുക്കളും 13 കോടി ലഹരി ഗുളികകളും പിടിച്ചെടുത്തതായി ആന്റി നർക്കോട്ടിക് മേധാവി ബ്രിഗേഡിയർ ഈദ് മുഹമ്മദ് ഹാരിബ് പറഞ്ഞു. ഓൺലൈനിൽ ലഹരി വിൽപന നടത്തുന്നവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വിദേശങ്ങളിൽ നിന്നു ഫോണിൽ സന്ദേശം അയച്ചു ഡീൽ ഉറപ്പിക്കുന്നതും നിരീക്ഷണത്തിലുണ്ട്.

ബാങ്ക് അക്കൗണ്ടിൽ പണം കൈമാറിയാണ് ലഹരി വിൽപന നടത്തുന്നത്. ഇത്തരം വിവരങ്ങൾ 'ഇ-ക്രൈം’ വെബ്സൈറ്റ് വഴിയോ 901 നമ്പർ വഴിയോ വിവരങ്ങൾ കൈമാറാം. ലഹരി മരുന്നുമായി ബന്ധപ്പെട്ട 187 വിവരങ്ങൾ രാജ്യാന്തര സുരക്ഷാ ഏജൻസിക്ക് കൈമാറിയതു വിദേശങ്ങളിൽ വൻ ലഹരി വേട്ടയ്ക്ക് സഹായകമായി.

69 കോടി ദിർഹം വിപണന മൂല്യമുള്ള 4706 കിലോ ലഹരി മരുന്നാണ് ഇതുവഴി പിടിച്ചെടുത്തത്.  ലഹരിയോട് ആസക്തിയുള്ള 458 പേർക്ക് മോചനം നേടാൻ പൊലീസ് നടപടിയിലൂടെ സാധിച്ചതായി ബ്രിഗേഡിയർ പറഞ്ഞു. 543 പേർക്ക് ഇപ്പോൾ പ്രത്യേക ചികിത്സ നൽകുന്നുണ്ട്.

മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ളവരും നല്ല വിദ്യാഭ്യാസമുള്ളവരും ലഹരിപ്പിടിയിൽ അകപ്പെട്ടു പോയവരിൽ ഉൾപ്പെടുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇതിന്റെ ഭാഗമാണെന്നും  പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA