ADVERTISEMENT

ദോഹ∙ അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ധനമന്ത്രി അലി ഷെരീഫ് അൽ ഇമാദിക്കെതിരെ വിചാരണയ്ക്ക് ഉത്തരവ്. അഴിമതി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മന്ത്രിക്കൊപ്പം മറ്റ് പ്രതികളും വിചാരണ നേരിടും.

Also read: അനുഭവങ്ങൾ പാഠമായി, മഴയുടെ അളവ് മുൻകൂട്ടി പ്രവചിക്കും; പദ്ധതി ഉടൻ

വിചാരണ നടത്തി ശിക്ഷ വിധിക്കാൻ ക്രിമിനൽ കോടതിയോട് അറ്റോർണി ജനറൽ ആണ് ഉത്തരവിട്ടത്. 2021 മേയ് 6ന് ആണ് മുൻ ധനമന്ത്രിയെയും സംഘത്തെയും അറസ്റ്റ് ചെയ്തത്.

പ്രതികളെ ചോദ്യം ചെയ്തും സാക്ഷികളെ വിസ്തരിച്ചും സാങ്കേതിക രേഖകൾ വിലയിരുത്തിയും പബ്ലിക് പ്രോസിക്യൂഷൻ വിശദമായ അന്വേഷണം പൂർത്തിയാക്കിയതോടെയാണ് വിചാരണ നടത്താൻ ഉത്തരവായത്. നാഷനൽ ബാങ്ക് ചെയർമാനും സാമ്പത്തികവിദഗ്ധനും ആയിരുന്ന അൽ ഇമാദി 2013 ജൂണിലാണ് ധനകാര്യ മന്ത്രിയായി സ്ഥാനമേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com