ADVERTISEMENT

റാസൽഖൈമ ∙ അറബ് യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന് നാലു മണിക്കൂറിനുള്ളിൽ ഡ്രൈവർ അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുണ്ടായ അപകടത്തിലാണ് യുവാവ് മരിച്ചത്. നിർത്തിയിട്ട വാഹനത്തിൽ ഏഷ്യൻ വംശജൻ ഓടിച്ച ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ അപകടം നടന്ന ഉടൻ തന്നെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഇയാളെ നാലു മണിക്കൂർ കൊണ്ട് റാസൽഖൈമ പൊലീസ് പിടികൂടി.

ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം. അന്വേഷണത്തിൽ ഇടിച്ച ട്രക്ക് ഷാർജയിലാണെന്നു കണ്ടെത്തി. ഷാർജ പൊലീസുമായി ചേർന്നാണ് റാസൽഖൈമ പൊലീസ് ട്രക്ക് ഡ്രൈവറെ നാലു  മണിക്കൂർ കൊണ്ട് അറസ്റ്റ് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com