റമസാൻ: ഒമാനില്‍ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ചു

nielit-invites-applications-for-job-oriented-diploma-courses
SHARE

മസ്‌കത്ത്∙ ഒമാനില്‍ റമസാനിലെ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് ദിവസവും ആറു മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടുതലാകാന്‍ പാടില്ല. സര്‍ക്കാര്‍ മേഖലയില്‍ 'ഫ്‌ളെക്സിബിള്‍' രീതി അനുസരിച്ചായിരിക്കും ജോലി സമയം. 

Read Also: റമസാനിൽ ആശ്വാസം; യുഎഇയിൽ 1025 തടവുകാരെ മോചിപ്പിക്കും

രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെയാണ് സര്‍ക്കാര്‍ മേഖലയില്‍ ഔദ്യോഗിക പ്രവൃത്തി സമയം. എന്നാല്‍ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് 12 വരെ, എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ, ഒൻപതു മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ, രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ തുടങ്ങിയ സമയക്രമം യൂനിറ്റ് മേധാവികള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റം

ഹെല്‍ത്ത് സെന്ററുകളുടെയും മെഡിക്കല്‍ കോംപ്ലക്‌സുകളുടെയും പ്രവര്‍ത്തന സമയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് വിഭാഗം പ്രഖ്യാപിച്ചു. ആശുപത്രികള്‍ വൈകുന്നേരം ഏഴുമണി മുതല്‍ അര്‍ധരാത്രി 12 വരെ തുറക്കും. ഖുറിയാത്ത് ആശുപത്രിയില്‍ 24 മണിക്കൂറും അടിയന്തര കേസുകള്‍ സ്വീകരിക്കും. 

ബൗഷര്‍ സ്‌പെഷ്യലിസ്റ്റ് കോംപ്ലക്‌സും അല്‍ സീബ് സ്‌പെഷ്യലിസ്റ്റ് കോംപ്ലക്‌സും രാവിലത്തെ ഷിഫ്റ്റ് എട്ടുമണിക്ക് ആരംഭിച്ച് വൈകുന്നേരം ഏഴുമണി വരെ തുടരും. പുലര്‍ച്ച 12 മണി മുതല്‍ രാവിലെ എട്ടുവരെയും രാത്രി ഷിഫ്റ്റ് ഉണ്ടാവും. രോഗികള്‍ക്കു വൈകുന്നേരം ഖുറിയാത്ത് ഹെല്‍ത്ത് കോംപ്ലക്‌സും മത്ര ഹെല്‍ത്ത് സെന്ററും സന്ദര്‍ശിക്കാമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് വിഭാഗം അറിയിച്ചു.

English Summary: duty time announced in oman prior to ramadan.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA