ADVERTISEMENT

ദുബായ്∙ റമസാനിൽ യുഎഇയിൽ നിന്നു വിവിധ രാജ്യക്കാരായ 1025  തടവുകാരെ മോചിപ്പിക്കും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് തീരുമാനം. സമൂഹത്തില്‍ ഉത്തമ പൗരന്മാരായി  ജീവിക്കാന്‍ ജയില്‍ മോചനം ലഭിക്കുന്നവര്‍ക്ക് കഴിയട്ടെയെന്നു ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജസ്റ്റിസ് ഇസാം ഈസ അല്‍ഹുമയദാന്‍ പറഞ്ഞു.

Read Also: ബാഗേജ് ലഭിച്ചില്ല; മലയാളി യുവതിയും മക്കളും ജിദ്ദയിൽ കുടുങ്ങി, ദുരിതം

വ്രതമാസത്തില്‍ ഇവരുടെ കുടുംബങ്ങളിലേക്കു സന്തോഷം തിരിച്ചെത്തിക്കാനും നോമ്പുകാലം മുതല്‍ പുതിയ ജീവിതം നയിക്കാനുമാണ് തടവുകാര്‍ക്കു ശിക്ഷയില്‍ ഇളവ് നല്‍കുന്നത്. ക്ഷമയുടെ മൂല്യങ്ങൾ പ്രതിഫലിക്കുന്ന പ്രസിഡന്റിന്റെ മാനുഷിക പദ്ധതികളുടെ ഭാഗമാണിത്. മാപ്പു നൽകിയ തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനുമുള്ള അവസരം ലഭിക്കട്ടെയെന്നും ആശംസിച്ചു.

English Summary: prisoners will be released in uae.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com