റിയാദ്∙ മാനത്ത് ചന്ദ്രക്കല ദൃശ്യമായില്ല. സൗദി അറേബ്യയിൽ റമസാൻ ഒന്ന് വ്യാഴാഴ്ച. രാജ്യത്തു ചന്ദ്രോദയം കാണാൻ സാധ്യതയുള്ള തുമൈറിലും സുദൈറിലും ചന്ദ്രോദയ നിരീക്ഷണ സമിതികൾ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ ചന്ദ്രോദയം ദൃശ്യമായിരുന്നില്ല.
ഇതോടെ സൗദിയിൽ ശഅബാൻ 30 ബുധനാഴ്ച പൂർത്തിയായി റമസാൻ 1 വ്യാഴാഴ്ചയും ആയിരിക്കും.
അതേസമയം, സൗദി സുപ്രീം കോടതി ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. ഇതു സംബന്ധിച്ചു സുപ്രീം കോടതിയും റോയൽ കോടതിയും ഉടൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കും.