ADVERTISEMENT

ജിദ്ദ∙ രാജകുടുംബാംഗങ്ങളും മുൻമന്ത്രിമാരും പ്രമുഖരും കൈവശപ്പെടുത്തിയ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിക്കൽ ആരംഭിച്ചു. സൗദി സുപ്രീംകോടതി ജിദ്ദ കോർണീഷിലെ ഭൂമിയുടെ പട്ടയം റദ്ദാക്കി അന്തിമ വിധി പുറപ്പെടുവിച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടിയാരംഭിച്ചത്. 110 റിയൽ എസ്‌റ്റേറ്റുകളുടെ പട്ടയവും ഉടമസ്ഥാവകാശവും റദ്ദാക്കി സൗദി സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധി പുറപ്പെടുവിച്ചിരുന്നു.

Read Also: ദോഹയിലെ അന്‍ മന്‍സൂറയില്‍ ഏഴ് നില കെട്ടിടം തകര്‍ന്നു വീണു

രാജകുടുംബാംഗങ്ങളും ഉന്നത വ്യവസായികളും മുൻമന്ത്രിമാരും നിയമവിരുദ്ധമായി കൈവശം വച്ചു വരുന്നവയോ സർക്കാർ ഡിപ്പാർട്ടുമെന്റുകൾ നിലനിൽക്കുന്നവയോ ആണ് ഉടമസ്ഥാവകാശം റദ്ദാക്കിയ ഭൂമികളെല്ലാം. കോർണിഷിൽ കാലങ്ങളായി നടന്ന റിയൽ എസ്‌റ്റേറ്റ് ഇടപാടുകളുടെ രേഖകളും പട്ടയങ്ങളും രണ്ടു വർഷമെടുത്ത് വിശദമായി പരിശോധിച്ച ശേഷമായിരുന്നു സുപ്രീംകോടതി വിധി. 

കോർണിഷിലെ നിരവധി ഭൂമിയിടപാടുകളെ കുറിച്ചും അവയുടെ പട്ടയങ്ങളെ കുറിച്ചും പരിശോധനകൾ നടന്നു വരികയാണെന്നും നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്ന് കണ്ടെത്തിയാൽ അവയ്ക്കും ഇതേ വിധി തന്നെയായിരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com