ഇതുവരെ അയച്ചത് 4,000 കാബിനുകൾ

SHARE

ദോഹ∙ തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പബാധിതർക്ക് താമസ സൗകര്യമൊരുക്കാൻ ഇതുവരെ 4,000 കാബിനുകൾ അയച്ചു. കഴിഞ്ഞ വർഷം ഫിഫ ലോകകപ്പിൽ സന്ദർശകർക്ക് താമസമൊരുക്കിയ കാബിൻ യൂണിറ്റുകളാണിത്.

10,000 മൊബൈൽ വീടുകളാണ് ഭൂകമ്പ ബാധിതർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ  കാബിനുകളിലും ഒന്നോ രണ്ടോ പേർക്ക് സുഖമായി താമസിക്കാനുള്ള സൗകര്യമാണുള്ളത്. 2 കട്ടിലുകൾ, ചെറിയ മേശ, കസേര, എയർകണ്ടിഷൻ, ടോയ്‌ലറ്റ്, നൈറ്റ് സ്റ്റാൻഡ് എന്നിവയാണുള്ളത്. 

ഭൂകമ്പം ഉണ്ടായ ദിനം മുതൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മെഡിക്കൽ സാമഗ്രികളും ഭക്ഷ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിലും ഖത്തർ സജീവമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 6ന് ഉണ്ടായ ഭൂകമ്പത്തിൽ 52,000 ത്തിലധികം പേരാണ് മരണമടഞ്ഞത്. ലക്ഷകണക്കിന് ആളുകൾക്ക് വീട് നഷ്ടമായി.

English Summary : Qatar sends 4000 world cup huts to quake-hit Turkey, Syria

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA