ഒരുങ്ങി ഗ്രാൻ‍ഡ് മോസ്ക്; വിശ്വാസികളെ വരവേൽക്കാൻ

جامع الشيخ زايد الكبير  يستكمل استع
അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻ‍ഡ് മോസ്ക്.
SHARE

അബുദാബി∙ റമസാനിൽ വിശ്വാസികളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി ഷെയ്ഖ് സായിദ് ഗ്രാൻ‍ഡ് മോസ്ക്. തിരക്ക് മുന്നിൽ കണ്ട് സർക്കാർ, സ്വകാര്യ പങ്കാളിത്തത്തോടെ വിപുലമായ സംഘാടക സമിതിക്കും രൂപം നൽകി. 

കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് മുൻവർഷങ്ങളിൽ ആളുകളുടെ പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. 2019ലെ റമസാനിൽ വിശ്വാസികളും സന്ദർശകരും ഉൾപ്പെടെ 14.4 ലക്ഷം പേർ എത്തിയിരുന്നു.

38 ഇലക്ട്രിക് കാർ

പാർക്കിങ്ങിൽ നിന്ന് സന്ദർശകരെ പള്ളിയിൽ സൗജന്യമായി എത്തിക്കാൻ 38 ഇലക്ട്രിക് കാറുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും മുൻഗണന. 6579  വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 50 വീൽചെയറും വാട്ടർ കൂളറുകളും സജ്ജമാക്കിയിട്ടുണ്ട്.

കാൽനടയായും സൈക്കിളിലും എത്തുന്നവർക്ക് പ്രത്യേക പാത ഒരുക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിന് ആംബുലൻസ്, അഗ്നിശമന സേന എന്നിവയും ഒരുക്കിയിട്ടുണ്ട്. പുരാതന കാലത്ത് നോമ്പുതുറ സമയം അറിയിച്ചിരുന്ന പീരങ്കിയും ഇവിടെ കാണാം.

English Summary :  Sheikh Zayed Grand Mosque prepares to welcome Ramadan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA