ADVERTISEMENT

മക്ക∙ റമസാനില്‍ ഉംറ നിര്‍വഹിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ആവർത്തിച്ചു പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ മുഹമ്മദ് അൽ ബസ്സാമി. തിരക്കായതിനാൽ ബുക്കിങ് ലഭ്യമല്ലെന്ന പ്രചാരണം ശരിയല്ല. ഉംറ നിര്‍വഹിക്കാനുള്ള സമയം തിരഞ്ഞെടുക്കാനും ബുക്ക് ചെയ്യാനും ഇപ്പോഴും അവസരമുണ്ട്. ഒന്നാം നിലയും മൂന്നാം സൗദി ഹറം വികസന മേഖലയും പുറം മുറ്റവും വിശ്വാസികൾക്കായി തുറന്നിട്ടുണ്ട്. തവാഫ് ചെയ്യാൻ മുകൾ ഭാഗത്തു മറ്റൊരു മാർഗം ഒരുക്കുമെന്നും ബസ്സാമി അറിയിച്ചു.

Read Also: വിശുദ്ധിയുടെ വിളംബരമായി റമസാൻ; ഇനി ജീവിതം തിരുത്തിയെഴുതാം

വിശുദ്ധ മാസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ബുക്കിങ് നടത്തി മതാഫിലേയ്ക്കുള്ള പ്രവേശനം ഉറപ്പാക്കി വേണം പോകാന്‍. സൗദിയിലുള്ള പ്രവാസി കുടുംബങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ ഒരുമിച്ച് ബുക്ക് ചെയ്യാം. അതേസമയം ഫാമിലി വിസിറ്റ് വീസയിലും മറ്റു വീസകളിലും എത്തിയവര്‍ വിസിറ്റേഴ്‌സ് സെക്ഷനിലാണു ബുക്ക് ചെയ്യേണ്ടത്. ഇതിനായി ഇ മെയിലോ നാട്ടിലെ ഫോണ്‍ നമ്പറോ മതിയാകും. 

English Summary: pilgrims who comes for umrah should pre book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com