ADVERTISEMENT

റിയാദ് ∙ ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേയ്ക്കുള്ള തൊഴിൽ വീസകൾ ഒഴികെ ടൂറിസ്റ്റ് വീസ, റസിഡൻസ് വീസ, പേഴ്‌സണൽ വിസിറ്റ് വീസ, സ്റ്റുഡന്റ്‌സ് വീസ തുടങ്ങിയ എല്ലാത്തരം വീസകളും സ്റ്റാംപ് ചെയ്യുന്നത് ഇനി മുതൽ വിഎഫ്എസ് (വീസ ഫെസിലിറ്റേഷൻ സെന്റർ) വഴിയായിരിക്കും. ഇത്തരത്തിലുള്ള എല്ലാ വീസകളും വിഎഫ്എസ് കേന്ദ്രങ്ങൾ വഴി മാത്രമായിരിക്കും കോൺസുലേറ്റ് സ്വീകരിക്കുക. ഏപ്രിൽ 4 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. 

കോൺസുലേറ്റിൽ നിന്ന് ട്രാവൽ ഏജന്റുമാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിലവിൽ ട്രാവൽ ഏജൻസികളുടെ കൈവശമുള്ള പാസ്‌പോർട്ടുകൾ സ്റ്റാംപ് ചെയ്യുന്നതിന് വേണ്ടി ഏപ്രിൽ 19ന് മുൻപ് സമർപ്പിക്കാനും നിർദ്ദേശിച്ചു. അതേസമയം, യുഎഇ അടക്കമുള്ള രാജ്യങ്ങളിലേയ്ക്കുള്ള വീസ സ്റ്റാംപിങ്ങ് വിഎഫ്എസ് വഴിയാണ് ചെയ്യുന്നത്. ഇതേ രീതിയാണ് സൗദിയിലേയ്ക്കും നടപ്പിലാക്കുന്നത്. നേരത്തെ ഒരു ട്രാവൽ ഏജൻസിക്ക് ഒരേ സമയം 75 പാസ്‌പോർട്ടുകൾ സ്റ്റാംപിങ്ങിനായി സമർപ്പിക്കാനുണ്ടായിരുന്ന അവസരം ഈയിടെ 45 പാസ്‌പോർട്ട് ആയി ചുരുക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com