ദോഹ∙ ഇന്നലെ മന്‍സൂറയില്‍ തകര്‍ന്നു വീണ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ട രണ്ടു സ്ത്രീകളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി അധികൃതര്‍. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ച് ആവശ്യമായ വൈദ്യപരിചരണം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സേര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ ടീം ആണ് അവശിഷ്ടങ്ങള്‍ക്കടിയില്‍പ്പെട്ട ഇവരെ രക്ഷപ്പെടുത്തിയത്.
അപകടത്തെക്കുറിച്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. നാലു നില കെട്ടിടം തകര്‍ന്നു വീഴുമ്പോള്‍ കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരികയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അനുമതി തേടിയ ശേഷമാണോ അറ്റകുറ്റപ്പണി നടത്തിയത് എന്നതു സംബന്ധിച്ച് അന്വേഷണം നടത്തും
ഇന്നലെ രാവിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാമില്‍ നാലു നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ മരണമടഞ്ഞിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മുന്‍പായി ഏഴു പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. കെട്ടിടത്തിലെയും സമീപത്തെ കെട്ടിടങ്ങളിലെയും താമസക്കാരെ സുരക്ഷിതമായി മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കുടുംബങ്ങളെ ഹോട്ടലുകളിലേക്കാണു മാറ്റിയിരിക്കുന്നത്. ഖത്തറില്‍ ഇത്തരമൊരു അപകടം ഇതാദ്യമാണ്.
English Summary: Two women rescued from the collapsed building in Mansoura