സൗദിയിലെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തിനു സാധ്യത; മുന്നറിയിപ്പ്

saudi-rain-new
SHARE

റിയാദ് ∙ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് (വെള്ളി) മുതൽ തിങ്കളാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക്‌ സാധ്യത. ജാഗ്രത പുലർത്താൻ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ജനങ്ങളോട് ആഹ്വാനം ചെയ്തു.

നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) പ്രവചനം അനുസരിച്ച് ഇന്നു മുതൽ നാലു ദിവസത്തേയ്ക്ക് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇടി മിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു സിവിൽ ഡിഫൻസ് അറിയിച്ചു.

മക്ക മേഖല, തായിഫ്, റിയാദ്, തലസ്ഥാന നഗരി ഉൾപ്പെടെ, അസിർ, അൽ ബാഹ, ജിസാൻ, നജ്‌റാൻ, മദീന, ഹായിൽ, തബൂക്ക്, അൽ-ജൗഫ്, അൽ ഖസിം, ഷർഖിയ, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.  

ജിദ്ദ, റാബഗ് എന്നിവയുൾപ്പെടെ മക്ക മേഖലയിലെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റിന് കാരണമായ കാറ്റിനൊപ്പം മിതമായ മഴ ലഭിക്കും. മദീന, തബൂക്ക് പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാക്ഷ്യം വഹിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA