റമസാനിലെ ആദ്യദിനം ഭക്തിസാന്ദ്രം; ഹറം പള്ളികളിൽ വൻ തിരക്ക്

madheena
മദീനയിലെ മസ്ജിദുന്നബവിയിൽ ഇന്നലെ ളുഹർ നമസ്കാരം നിർവഹിക്കുന്നവർ.
SHARE

മക്ക/മദീന∙റമസാനിലെ ആദ്യദിനം പ്രാർഥനാ നിർഭരമാക്കി വിശ്വാസികൾ. 5 നേരത്തെ നിർബന്ധ, ഐഛിക പ്രാർഥനകളിലും ഖുർആൻ പാരായണങ്ങളിലും മുഴുകി ലക്ഷങ്ങൾ മക്ക, മദീന ഹറം പള്ളികളെ ഭക്തിസാന്ദ്രമാക്കി.

Also read: ‘സ്വന്തം ആകാശം’; രാജ്യത്തിന്റെ വ്യോമ മേഖലയുടെ പൂർണ നിയന്ത്രണം സ്വന്തമാക്കി ഖത്തർ

3 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹറമിൽ നമസ്കാരത്തിലും സമൂഹ നോമ്പുതുറയിലും ഇത്രയധികം പേർ ഒന്നിക്കുന്നത്.പ്രദക്ഷിണ വഴി (മതാഫ്) ഉംറ തീർഥാടകരാൽ നിറഞ്ഞപ്പോൾ വിശ്വാസികളുടെ നിര പള്ളിയും വിട്ട് വരാന്തയിലും മുറ്റത്തും സമീപത്തെ റോഡുകളിലേക്കും ബേസ്മെന്റിലേക്കും നീണ്ടു.

തിരക്കു നിയന്ത്രിക്കാനും മികച്ച സേവനം ഉറപ്പാക്കാനുമായി വനിതകൾ ഉൾപ്പെടെ പതിനായിരത്തിലേറെ സുരക്ഷാജീവനക്കാരും സജീവമായി.മക്കയിൽ ഹറം കാര്യമേധാവി ഡോ.  ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ ‍സുദൈസും മദീനയിൽ ഷെയ്ഖ് ഹുസൈൻ അൽ ഷെയ്ഖുമാണ് പ്രാർഥനകൾക്ക് നേതൃത്വം നൽകിയത്.

മക്കയിൽ ഡോ. ഷെയ്ഖ് യാസർ അൽ ദോസരിയും മദീനയിൽ ഷെയ്ഖ് അബ്ദുല്ല ബൈജാനും തറാവീഹ് നമസ്കാരത്തിനു നേതൃത്വം നൽകി. മലയാളികൾ ഉൾപ്പെടെ വിവിധ രാജ്യക്കാരും സ്വദേശികളും പ്രാർഥനയിലും ഇഫ്താറിലും പങ്കെടുത്തു. റമസാനിലെ അവസാന 10 ദിവസങ്ങളിൽ മക്ക, മദീന ഹറം പള്ളികളിൽ ഇഅ്തികാഫ് (ഭജനയിരിക്കൽ) ഇരിക്കാൻ ആഗ്രഹിക്കുന്നവർ നുസുക് ആപ് വഴി റജിസ്റ്റർ ചെയ്യണമെന്ന് ഹറംകാര്യ വകുപ്പ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA