ദുബായിൽ നിയമവിരുദ്ധമായി വാഹനത്തിൽ മാറ്റം വരുത്തിയാൽ 1000 ദിർഹം പിഴ

uae-driving
Photo Credit : LookerStudio / Shutterstock.com
SHARE

ദുബായ്∙ അനധികൃതമായി വാഹനത്തിന്റെ ഘടനയിൽ മാറ്റം വരുത്തിയാൽ 1000 ദിർഹം പിഴ ചുമത്തുമെന്ന് ദുബായ് പൊലീസ്. പിഴയ്ക്കു പുറമേ 12 ബ്ലാക്ക് പോയിന്റും ലഭിക്കും. 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടും. വാഹനത്തിന്റെ ശബ്ദവും വേഗവും കൂട്ടാനായി എൻജിൻ, പുകക്കുഴൽ എന്നിവയിൽ മാറ്റം വരുത്തുന്ന പ്രവണത വർധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈ വർഷം ഇതുവരെ എൻജിനിൽ മാറ്റം വരുത്തിയതിന് 250 വാഹനങ്ങൾ പിടികൂടി.

Also read: കാറോട്ടത്തിലെ മലയാളി താരോദയം; റൊടെക്സ് മാക്സ് ചാംപ്യൻഷിപ്പിൽ കോട്ടയം സ്വദേശി ജേതാവ്

327 വാഹനങ്ങൾക്ക് പിഴയും ചുമത്തി. ശബ്ദമലിനീകരണം ഉണ്ടാക്കിയ 19 വാഹനങ്ങൾ കണ്ടുകെട്ടി. 230 വാഹനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. നിയമലംഘകരെ പിടികൂടാൻ പരിശോധനാ ക്യാംപെയ്നും തുടങ്ങി. നിയമലംഘകരെക്കുറിച്ച് 901 നമ്പറിലോ വി ആർ ഓൾ പൊലീസ് ആപ്പിലോ അറിയിക്കണമെന്നും അഭ്യർഥിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA