മക്ക∙ നമസ്‌കാര സമയങ്ങളില്‍ മക്ക ഹറമിനു സമീപമുള്ള റോഡുകളില്‍ വാഹനങ്ങൾക്ക് പ്രവേശനം നൽകില്ലെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. കാല്‍നട യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണിത്. വാഹനങ്ങള്‍ തിരിച്ചുവിടാന്‍ 28 കേന്ദ്രങ്ങളില്‍ ട്രാഫിക് പൊലീസുകാരുടെ സേവനം ഉണ്ടാകും. ഹറമിലേയ്ക്കു പോകുന്ന വിശ്വാസികള്‍ക്കായി വിവിധ പൊതുഗതാഗത മാർഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബസുകളും ബസ് ഷട്ടില്‍ സര്‍വീസും ടാക്‌സികളും പ്രയോജനപ്പെടുത്താവുന്നതാണ്
സ്വകാര്യ കാറുകളില്‍ പാര്‍ക്കിങ്ങുകളിലും മറ്റു സമീപ സ്ഥലങ്ങളിലും എത്താനും സാധിക്കും. കാല്‍നടയായും ഹറമിലെത്താവുന്നതാണ്. സെന്‍ട്രല്‍ ഏരിയക്കു സമീപമുള്ള ഡിസ്ട്രിക്ടുകളിലെ നിവാസികള്‍ക്കും താമസക്കാര്‍ക്കും ഹറമിലെത്താന്‍ അവലംബിക്കാവുന്ന ഏറ്റവും മികച്ച മാര്‍ഗം ഇതാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
English Summary: