ഷാർജ∙ രാജ്യാന്തര ഡ്രാഗൺ ബോട്ട് വള്ളം കളിയിൽ 200 മീറ്റർ വിഭാഗത്തിൽ കേരള സ്നേക്ക് ബോട്ട് ക്ലബ് ജേതാക്കളായി. ടീം ക്യാപ്റ്റൻ രാജേഷ് ജോൺ ആറ്റുമാലിലും പരിശീലകൻ ലോപ്പച്ചൻ കാവാലവും ടീം മാനേജർ സുബിൻ കുമാറും അടങ്ങുന്ന സംഘമാണ് നേട്ടം സ്വന്തമാക്കിയത്. യുഎഇ, ഖത്തർ, ഈജിപ്ത്, ജോർജിയ, കസഖ്സ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളെ പിന്തള്ളിയാണ് വിജയം. ഇന്റർനാഷനൽ ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ഷാർജയും ഷാർജ മറൈൻ സ്പോർട്സ് ക്ലബ്ബും ചേർന്നാണ് മത്സരം സംഘടിപ്പിച്ചത്.
കേരള സ്നേക്ക് ബോട്ട് ക്ലബ് ജേതാക്കൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.