ദുബായ് ∙ ഈ മാസം 29 മുതൽ ആറു മാസത്തേയ്ക്ക് തങ്ങളുടെ ശാഖകളിൽ തിരഞ്ഞെടുത്ത 70 ഉൽപന്നങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് യൂണിയന്‍ കോപ് അറിയിച്ചു. റമാസാന്‍ പ്രമാണിച്ച് 70 അവശ്യ വസ്തുക്കള്‍ക്ക് പ്രൈസ് ലോക്ക് പ്രഖ്യാപിച്ചു.
സവാള, ആപ്പിള്‍, ഫ്രോസൺ ചിക്കൻ, ആട്ട, എണ്ണ തുടങ്ങിയ ഉൽപന്നങ്ങള്‍ക്കാണ് പ്രൈസ് ലോക്ക് ബാധകമാകുക. യൂണിയന്‍ കോപ് ശാഖകളിൽ പ്രൈസ് ലോക്കിനെക്കുറിച്ച് മുന്നറിയിപ്പുണ്ടാകും. റമസാൻ ആചരിക്കുന്നവര്‍ക്ക് മാത്രമല്ല, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്ന് യൂണിയന്‍ കോപ് കരുതുന്നു.