കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; സൗദിയിൽ പലയിടത്തും സ്കൂളുകൾക്ക് അവധി

saudi
SHARE

റിയാദ്∙ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. പലയിടത്തും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മക്ക പ്രവിശ്യയിലെ മക്ക അൽ മുഖറമ, ജുമൂം, അൽ ബഹ്യ എന്നിവിടങ്ങളിലെ സ്‌കൂളുകൾക്ക് ഞായറാഴ്ച്ച അവധിയായിരിക്കും. അൽ ലൈത്ത്, ആദം, ഖുൻഫുദ, താഇഫ് എന്നിവിടങ്ങളിലെ സ്‌കൂളുകൾക്കും അൽ ബാഹയിലെ മിഖ് വായിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.

Read Also: ഭിക്ഷാടനം: ശക്തമായ നടപടിയുമായി യുഎഇ, ജയിൽ ശിക്ഷയും പിഴയും ഉറപ്പ്

ജിദ്ദയിലെ ഖുലൈസിലെ സ്‌കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഞായറാഴ്ച്ച അവധി പ്രഖ്യാപിച്ചു. അതേസമയം മദ്രസതി പ്ലാറ്റ്‌ഫോം വഴി വിദ്യാർഥികൾക്കു ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് അതത് വിദ്യാഭ്യാസ വകുപ്പുകൾ അറിയിച്ചു. ഞായറാഴ്ച്ച വരെ വിവിധ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

English Summary: holidays declared for schools in many places in saudi due to rain.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA