ADVERTISEMENT

ദുബായ്∙ ലോക ജലദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് നഗരസഭ അൽ മംസാർ കോർണിഷ് ബീച്ചിൽ ഭീമൻ തിമിംഗലത്തിന്റെ ശിൽപം സ്ഥാപിച്ചു.

Also read: പ്രവാസികളുടെ പ്രിയ താരം, ആ പിറന്നാൾ സമ്മാനം; ഇന്നസന്റിന്റെ ഓർമകളിൽ യുഎഇയിലെ സുഹൃത്ത് ചാക്കോ

റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും ഉപയോഗിച്ച് നിർമിച്ച  തിമിംഗലത്തിനു 17.8 മീറ്റർ നീളവും 6.5 മീറ്റർ വീതിയും 8 മീറ്റർ ഉയരവുമുണ്ട്.

പ്ലാസ്റ്റിക് കുപ്പികളും ബാഗും ഉപയോഗിച്ച് നിർമിച്ച ഭീമൻ തിമിംഗലം കാണാനെത്തിയ വിദ്യാർഥികൾ.
പ്ലാസ്റ്റിക് കുപ്പികളും ബാഗും ഉപയോഗിച്ച് നിർമിച്ച ഭീമൻ തിമിംഗലം കാണാനെത്തിയ വിദ്യാർഥികൾ.

പ്രാദേശിക, രാജ്യാന്തര പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ പൊതുജന അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ബോധവൽക്കരണ പരിപാടിയും നടത്തി. ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമാവുക എന്നതായിരുന്നു പ്രമേയം. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ പരിപാടിയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com