യുഎഇയിൽ വ്രതം 14 മണിക്കൂറും 9 മിനിറ്റും വരെ എത്തും; അവസാന ദിനങ്ങളിൽ ദൈർഘ്യം കൂടും

Mleiha-Ramadan-Star-Lounge-1
SHARE

അബുദാബി∙യുഎഇയിൽ വ്രതം 14 മണിക്കൂറും ഒൻപതും മിനിറ്റും വരെ എത്തും. അവസാന പത്തു ദിനങ്ങളിലാണ് നോമ്പിന്റെ ദൈർഘ്യം ഘട്ടം ഘട്ടമായി കൂടുന്നത്. ദൈർഘ്യം കൂടിയാലും ക്ഷീണമോ തളർച്ചയോ അനുഭവപ്പെടാത്ത കാലാവസ്ഥയിലാണു പുണ്യറമസാൻ എന്നുള്ളതാണ് ആശ്വാസകരം.

ചൊവ്വാഴ്ച മുതൽ വടക്ക്, കിഴക്കൻ, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നു. .ഞായറാഴ്ച മുതൽ താപനില ഉയർന്നു തുടങ്ങിയെന്നു നാഷനൽ സെന്റർ ഓഫ് മിറ്റിയോറോളജിയാണ് അറിയിച്ചത്.

ഈ വർഷം വസന്തകാലത്താണ് അനുഗ്രഹീത വ്രതമാസം വന്നെത്തിയത്. ശൈത്യ, ഉഷ്ണ കാലങ്ങൾക്ക് ഇടയിലുള്ള പരിവർത്തന ഘട്ടത്തിനും  റമസാൻ സാക്ഷ്യം വഹിക്കും .മിക്ക മേഖലകളിലും പകൽ മിത കാലാവസ്ഥയിലായിരിക്കും.

ആദ്യ പകുതിയേക്കാൾ താപനില രണ്ടാം പകുതിയിൽ കൂടും. എങ്കിലും വ്രത രാവുകൾ സുഖകരമായ കാലാവസ്ഥയിലായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ പറയുന്നു.

റമസാന്റെ ആദ്യ പകുതിയിലുടനീളം പുലർച്ചെ വരെ തണുപ്പനുഭവപ്പെടും.

വ്രതം ആരംഭിക്കുന്ന ഫജർ ( പുലർച്ച ) മുതൽ സൂര്യാസ്തമയം വരെ ഏകദേശം 13 മണിക്കൂറും 27 മിനിറ്റുമായിരിക്കും വ്രത സമയം. റമസാൻ ദിനങ്ങൾ പിന്നിടും തോറും വ്രതദൈർഘ്യം കുടും.അബുദാബിയിലും പ്രാന്തപ്രദേശങ്ങളിലും 42 മിനിറ്റ് വരെ നോമ്പ് സമയം കൂടും. വ്രതം അവസാനിക്കുന്ന ഒടുവിലെ പത്തു ദിനങ്ങളിൽ  ഏകദേശം 14 മണിക്കൂറും ഒൻപത് മിനിറ്റും വരെ വ്രതമെടുത്ത നിർവൃതി വിശ്വാസികൾക്കുണ്ടാകും.

ഈ മാസത്തെ ശരാശരി കൂടിയ താപനില 31 മുത35 ഡിഗ്രി സെൽഷ്യസ് വരെയാണെങ്കിലും ചില ഉൾപ്രദേശങ്ങളിൽ ഉച്ചയ്ക്ക് പരമാവധി താപനില 46°C വരെയെത്തുമെന്നും കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു. ശരാശരി  താപനില 20നും 22 നും മധ്യയാണ്. 

പർവത മേഖലകളിൽ പ്രഭാതങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില 4°C വരെയാകും.തിങ്കളാഴ്ച പൊടി നിറഞ്ഞതും മേഘാവൃതവുമായ അന്തരീക്ഷത്തിനും സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി.ചൊവ്വാഴ്ച വരെ ഇതേ സ്ഥിതി തുടരും. വ്യത്യസ്ത മേഖലകളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയും സെന്റർ പ്രവചിക്കുന്നു.

English Summary: Fasting in UAE can reach upto fourteen hours and nine minutes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA