ADVERTISEMENT

റിയാദ്∙ സൗദിയിൽ ആംബുലന്‍സുകളടക്കമുളള അടിയന്തര വാഹനങ്ങൾക്കു മാർഗ തടസ്സം സൃഷ്ടിച്ചാൽ 1,000 മുതല്‍ 2,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്നു ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

 

ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമുള്ള ആപ്പും  പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് 'വഴിയൊരുക്കുക'യെന്ന പേരില്‍ റെഡ് ക്രസന്റ് ഇതു സംബന്ധിച്ച് പ്രത്യേക ബോധവത്കരണ ക്യാംപെയിൻ ആരംഭിച്ചത്. മനുഷ്യജീവനു സംരക്ഷണം നല്‍കുക, ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുക, ഡ്രൈവര്‍മാര്‍ നിര്‍ദ്ദിഷ്ട ട്രാക്കുകള്‍ പാലിക്കുന്നതിന്റെ ശതമാനം വര്‍ധിപ്പിക്കുക, ആംബുലന്‍സ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com