അബുദാബി∙ ഇന്നും നാളെയും( തിങ്കൾ, ചൊവ്വ ) രാജ്യത്തുടനീളം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ യുഎഇ അധികൃതർ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി എമിറേറ്റ്‌സിന്റെ ചില ഭാഗങ്ങളിൽ അലർട്ടുകൾ പുറപ്പെടുവിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് "അറിയാൻ" ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു.
അൽ ഫലാഹ്, ബനി യാസ്, അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ, അൽ ഐനിന്റെ ചില ഭാഗങ്ങൾ, അൽ ദഫ്ര മേഖല എന്നിവിടങ്ങളിൽ ഇന്ന് രാവിലെ നേരിയ മഴ ലഭിച്ചു. ഇന്നു ദുബായിൽ താപനില 32 ഡിഗ്രി സെൽഷ്യസിലും അബുദാബിയിൽ 35 ഡിഗ്രി സെൽഷ്യസിലും എത്തുമെന്നും എന്നാൽ ചിലപ്പോൾ മേഘാവൃതമായിരിക്കുമെന്നും എൻസിഎം അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ പ്രവചിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ പൊടിയും മേഘാവൃതവുമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്ക്, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. പൊടിയും മണലും സഹിതം നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കുന്നു. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. പ്രത്യേകിച്ച് അറേബ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലും മേഘങ്ങളോടെ. ചൊവ്വാഴ്ചയും സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും.
ബുധനാഴ്ചയോടെ മഴ ശമിക്കും. ദുബായിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ 27 ഡിഗ്രി സെൽഷ്യസും വെള്ളിയാഴ്ച 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. തലസ്ഥാനത്തും സമാനമായ കാലാവസ്ഥയായിരിക്കും. കഴിഞ്ഞ ആഴ്ച ആദ്യം ദുബായ്, ഷാർജ, റാസൽഖൈമ, മസാഫി, അൽ ഐൻ, ഘന്തൂത്, അബുദാബി നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഇടയ്ക്കിടെ ഇടിമിന്നലോടു കൂടി ചെറിയ മഴ പെയ്തിരുന്നു.
English Summary : UAE issues yellow alert as rain and thunder expected in coming days