ADVERTISEMENT

ജിദ്ദ∙ രാഹുൽ ഗാന്ധിയുടെ ലോകസഭാ അംഗത്വം റദ്ദാക്കിയ വർഗീയ ഫാസിസ്റ്റുകളുടെ നടപടിക്കെതിരെ ജിദ്ദയിൽ പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധം.  ഇന്ത്യൻ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഓഐസിസി ജിദ്ദാ റീജനൽ കമ്മിറ്റിയാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

 

ജനാധിപത്യം എന്താണെന്ന് ഓരോ ഇന്ത്യക്കാരനേയും  പഠിപ്പിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും എതിർ ശബ്ദങ്ങളിലാത്ത കാലത്തും പ്രതിപക്ഷത്തെ നേർത്ത ശബ്ദങ്ങളെ പോലും കേൾക്കാനും അംഗീകരിക്കാനും മാതൃക കാട്ടിയ മഹാനാണ്  ജവഹർലാൽ നെഹ്റു എന്നും യോഗം അനുസ്മരിച്ചു.  

 

ആക്ടിങ്‌ പ്രസിഡന്റ് സാക്കിർ  ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ ഭാരവാഹികളായ, അബൂബക്കർ അരിമ്പ്ര (കെ എം സി സി ) പി. പി അബ്ദുറഹീം ( ന്യൂ ഏജസ് ) സാദിഖലി തുവൂർ ( മീഡിയാ ഫോറം ), ഇക്ബാൽ പൊക്കുന്ന്, ഹക്കീം പാറക്കൽ , കെ സി അബ്ദുറഹിമാൻ, അലി തേക്കിൻതോട്, നൗഷാദ് അടൂർ, മുജീബ് തൃത്താല സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com