ADVERTISEMENT

ജിദ്ദ∙ പാലുൽപ്പന്നങ്ങളുടെ കാര്യത്തിൽ അരനൂറ്റാണ്ടിനിടെ സൗദി അറേബ്യ 120 % സ്വയംപര്യാപ്തത കൈവരിച്ചു. സന്തുലിത വികസന പദ്ധതികളുടെയും നയങ്ങളുടെയും ഫലമായി പ്രത്യേകിച്ച് കാർഷിക കന്നുകാലി മേഖലകളിലെ ലോകത്തിലെ ഏറ്റവും മികച്ച ഡയറി കയറ്റുമതി രാജ്യങ്ങളിലൊന്നായി സൗദി മാറി.

 

ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിലെ (എഫ്‌എസ്‌സി) നാഷനൽ കമ്മിറ്റി ഓഫ് ഡയറി പ്രൊഡ്യൂസേഴ്‌സ് വെളിപ്പെടുത്തിയ നിലവിലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം  റമസാനിൽ  പാലിന്റെ ഉപഭോഗത്തിൽ 15% വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

സൗദി അറേബ്യയിലെ പാൽ ഉൽപാദനം പ്രതിദിനം  പ്രതിദിനം 18 ദശലക്ഷത്തിലധികം കുപ്പികളിലായി 7 ദശലക്ഷം ലിറ്ററിലേറെ എത്തുന്നുണ്ട്.  ദിവസേന പാലുൽപ്പന്നങ്ങൾ കൊണ്ടുപോകുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ട്രക്കുകളുടെ എണ്ണം 10,000-ലധികം എത്തി. അതേസമയം, പാലുൽപ്പന്നങ്ങൾ പ്രതിദിനം ലഭിക്കുന്ന റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണം 38,000 ആണ്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ക്ഷീര കമ്പനികളിലെ സൗദി തൊഴിലാളികളുടെ എണ്ണം 10,500 ൽ അധികം എത്തിയതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.  ക്ഷീരമേഖല ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഏഴു ബില്യൺ റിയാലിലധികം സംഭാവന നൽകുകയും ചെയ്തിട്ടുണ്ട്.

 

അസംസ്‌കൃത വസ്തുക്കൾ മുതൽ അന്തിമ ഉൽപ്പന്നം വരെ സംയോജിത ഉൽപാദന ശൃംഖലയുടെ മാതൃകയിലാണ് സൗദി അറേബ്യയിലെ ഡയറി കമ്പനികൾ പ്രവർത്തിക്കുന്നത്.  ഈ മാതൃക ലോകത്തെ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് നടപ്പിലാക്കുന്നത്. ഈ കമ്പനികളുടെ പ്രവർത്തന പ്രക്രിയയിൽ പാൽ ഉൽപാദിപ്പിക്കുന്ന ഏറ്റവും മികച്ച പശുക്കളെ കൊണ്ടുവരുന്നത് ഉൾപ്പെടുന്നു. ഇതിലൂടെ ഉയർന്ന ഉൽപാദനവും ഗുണനിലവാരവും ഉറപ്പുനൽകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com