ADVERTISEMENT

ദോഹ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീം റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർസിബി) പ്രിൻസിപ്പൽ പാർട്നർ ആയി ഖത്തർ എയർവേയ്‌സ് സ്‌പോൺസർഷിപ് കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ കായിക മേഖലയിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ ആദ്യ ചുവടുവയ്പ്പാണിത്.

 

ബെംഗളുരുവിൽ 20,000 കാണികളുടെ സാന്നിധ്യത്തിലാണ് ഖത്തർ എയർവേയ്‌സിന്റെ പേര് പതിച്ച ആർസിബിയുടെ പുതിയ ജഴ്‌സി വിരാട് കോലി, ക്യാപ്റ്റൻ ഫാഫ്ഡു പ്ലെസിസ്, ഗ്ലെൻ മാക് സ്വെൽ എന്നിവർ ചേർന്ന് പുറത്തിറക്കിയത്. ഈ മാസം 31ന് ആരംഭിക്കുന്ന ഐപിഎൽ സീസണിൽ റോയൽ ചാലഞ്ചേഴ്‌സ് താരങ്ങൾ ഖത്തർ എയർവേയ്‌സ്  ജഴ്‌സി ധരിക്കും. ഏപ്രിൽ 2ന് ആണ് ചാലഞ്ചേഴ്‌സിന്റെ ആദ്യ മത്സരം. 

 

ഫാൻ യാത്രാ പാക്കേജുകൾ

 

ഇത്തവണത്തെ ഐപിഎൽ സീസണിൽ ആരാധകർക്കായി  പ്രത്യേക ഫാൻ യാത്രാ പാക്കേജുകളും ഖത്തർ എയർവേയ്‌സ് ഹോളിഡേയ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഐപിഎൽ മത്സര ടിക്കറ്റ്, പ്രീമിയം ഹോട്ടലിൽ താമസം, റിട്ടേൺ ടിക്കറ്റ് എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജുകൾ. ആർസിബി  ആസ്ഥാനമായ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഖത്തർ എയർവേയ്‌സിന്റെ ഹോസ്പിറ്റാലിറ്റി ലോഞ്ചിലിരുന്നും കളി കാണാം. വിമാന ടിക്കറ്റ്, താമസം എന്നിവയ്ക്ക് പുറമെ താരങ്ങളുടെ പരിശീലനം കാണാനും, ഓട്ടോഗ്രാഫ് നേടാനും കോലി ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം നിന്ന് ചിത്രമെടുക്കാനുമുള്ള അവസരമാണ് പാക്കേജിലുള്ളത്. പാക്കേജ് ബുക്കിങ്ങിനായി https://www.qatarairways.com/en/homepage.html

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com