ADVERTISEMENT

അബഹ∙ ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ അസീർ പ്രദേശത്തെ ഉംറ യാത്രാ ഏജൻസികളിൽ മുനിസിപ്പാലിറ്റി അധികാരികൾ പരിശോധന തുടങ്ങി. അനധികൃതമായി പ്രവർത്തിച്ച നിരവധി ജനറൽ സർവിസ്, ഉംറ ഓഫിസുകൾ ചൊവ്വാഴ്ച അടച്ചുപൂട്ടി. 50 ഏജൻസി ഓഫീസുകളാണു കഴിഞ്ഞ ഒരു വർഷത്തിനിടെ ഖമീസ് മുഷൈത്ത് മേഖലയിൽ ആരംഭിച്ചത്.

Read Also: ഷാർജയിൽ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തി പ്രവാസി ആത്മഹത്യ ചെയ്തു

മതിയായ രേഖകള്‍ ഇല്ലാതെയാണ് മിക്കവയും പ്രവർത്തിക്കുന്നതെന്നു കണ്ടെത്തിയിരുന്നു. അപകടമുണ്ടായ സാഹചര്യത്തിൽ ഉംറ സർവീസ് സ്ഥാപനങ്ങളെയും ബസുകളെയും ജീവനക്കാരെയും കർശന പരിശോധനയ്ക്കു വിധേയമാക്കണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. ഖമീസ് മുഷൈത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ബറക്ക’  ഉംറ ഏജൻസിയുടെ ബസാണ് കഴിഞ്ഞ തിങ്കളാഴ്ച ഇടിച്ചുമറിഞ്ഞത്. തുടർന്നുണ്ടായ തീപിടിത്തത്തിൽ 21 പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റു.

തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. ചുരം റോഡിന്റെ വലിയ വളവിന്റെ കൈവരികൾ തകർത്തു കുഴിയിലേയ്ക്ക് കൂപ്പുകുത്തിയ ബസ് കത്തിയമരുകയായിരുന്നു. ബസിൽ  ഭൂരിപക്ഷവും ഉണ്ടായിരുന്നതു ബംഗ്ലാദേശികളാണ്. രണ്ടു ഇന്ത്യാക്കാരും അഞ്ചു യമനികളും രണ്ടു സുഡാൻ പൗരന്മാരും ഒാരോ ഈജിപ്ഷ്യൻ, പാകിസ്ഥാൻ സ്വദേശികളുമാണ് ബാക്കിയുണ്ടായിരുന്നത്. ഇവരിൽ ഇന്ത്യക്കാരായ മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ സ്വകാര്യ ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവർ ചികിത്സയിൽ കഴിയുന്നത്.

English Summary: inspection at umrah travel agencies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com