അബുദാബി∙ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ വാഹനങ്ങളുടെ മിനിമം വേഗം മണിക്കൂറിൽ 120 കിലോമീറ്ററാക്കി അബുദാബി പൊലീസ്. മണിക്കൂറിൽ 140 കിലോമീറ്ററാണ് ഇവിടെ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. ഏപ്രിൽ ഒന്നു മുതൽ നിയമം പ്രാബല്ല്യത്തിൽ വരും. 120 കി.മീ. വേഗതയിൽ കുറച്ചു വാഹനമോടിക്കുന്നവർക്കു ഏപ്രിൽ മുതൽ നോട്ടീസും മെയ് മുതൽ 400 ദിർഹം പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Also: റിയാദിൽ ഡോക്ടറെ കാണാനെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു
ഇടത്തു നിന്ന് ആദ്യ രണ്ട് ലെയ്നുകൾക്കാണ് ഈ വേഗം ബാധകം. മൂന്നാമത്തെ ലെയ്നിൽ മിനിമം വേഗം ബാധകമല്ല. ട്രാഫിക് നിയമങ്ങൾ ഡ്രൈവർമാർ പാലിക്കണമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ അറിയിച്ചു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായാണു മിനിമം സ്പീഡ് പ്രാബല്ല്യത്തിൽ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.