അബുദാബി∙ പ്രാർഥനയ്ക്കായി എത്തുന്നവർ ക്രമരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് അബുദാബി പൊലീസ്. റമസാനിൽ തോന്നിയ പോലെ വാഹനം പാർക്ക് ചെയ്യാതെ ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന് ഡ്രൈവർമാരെ അതോറിറ്റി ആഹ്വാനം ചെയ്തു. നിയമം പാലിക്കാത്തവർക്കു 500 ദിർഹം പിഴ ചുമത്തും.

നിയുക്ത സ്ഥലത്തു വാഹനം പാർക്ക് ചെയ്യാത്തതിന്റെ അപകടങ്ങൾക്കെതിരെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ഇതു പള്ളികളുടെ പ്രവേശന കവാടത്തിലും പുറത്തേക്കും ഗതാഗത തടസമുണ്ടാക്കും. അബുദാബി പൊലീസ്, അബുദാബി മീഡിയയുമായി സഹകരിച്ച് നടത്തുന്ന പ്രതിദിന റമസാൻ ടിവി ഷോയായ 'ഞങ്ങളുടെ അനുസരണത്തിന്റെയും പ്രതിബദ്ധതയുടെയും മാസം' സീസൺ മൂന്ന് ആരംഭിച്ചു.
റമസാനിൽ പൊതുജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കാനും പ്രചരിപ്പിക്കാനും എമിറേറ്റുകളിൽ സുരക്ഷ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു.