റിയാദ്∙ റിയാദിൽ ലൈസൻസില്ലാത്ത വെയർഹൗസിൽ സൂക്ഷിച്ച അഞ്ച് ടൺ പഴകിയ കോഴിയിറച്ചി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പിടികൂടി. റിയാദ് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത് ആന്റ് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി (എസ്എടി) എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടന്നത്
വെയർഹൗസിലെ തൊഴിലാളികൾ ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ജോലി ചെയ്യുന്നതെന്ന് കാണിക്കുന്നതുൾപ്പടെ നിരവധി നിയമലംഘനങ്ങൾ വെയർഹൗസിൽ നടന്ന പരിശോധനയിൽ കണ്ടെത്തി. നിയമലംഘകരായ ഗോഡൗണിനെതിരെയുള്ള നടപടികൾ പൂർത്തിയാക്കിയതായും എല്ലാ ഉൽപ്പന്നങ്ങളും പിടിച്ചെടുത്ത് വെയർഹൗസ് അടച്ചുപൂട്ടിയതായും അധികൃതർ അറിയിച്ചു.