ADVERTISEMENT

ദുബായ്∙  റമസാൻ പ്രമാണിച്ചു യുഎഇയിൽ നിന്നു ഇന്ത്യയിലേയ്ക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ബാഗേജ് ഇളവ്. കൊച്ചിയിലേയ്ക്കും ഡൽഹി, മുംബൈ, ഹൈദരബാദ്, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും യാത്ര ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക.

ഇന്നു (31) മുതൽ ഏപ്രിൽ 16 വരെ ഇക്കണോമി ക്ലാസിൽ 40 കിലോഗ്രാമും ബിസിനസ് ക്ലാസിൽ 50 കിലോ ഗ്രാമും ബാഗേജ് കൊണ്ടുപോകാമെന്നു ഗൾഫ് – മധ്യപൂർവദേശം – ആഫ്രിക്ക റീജനൽ മാനേജർ പി.പി.സിങ് അറിയിച്ചു.

air-india

നേരത്തെ ഇത് യഥാക്രമം 30, 40 കിലോഗ്രാമായിരുന്നു. യുഎഇയിൽ നിന്നു നിത്യേന 77 എയർ ഇന്ത്യ വിമാനങ്ങൾ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പറക്കുന്നുണ്ട്. 16,000 ത്തിലേറെയാണു ആകെ സീറ്റ്. വിവരങ്ങൾക്ക്:  +97142371888.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com