ADVERTISEMENT
ജിദ്ദ∙ ഹൃദയാഘാതത്തെ തുടർന്നു മലയാളി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം വാണിയമ്പലം അങ്കപ്പൊയിലിൽ സ്വദേശി ചെറുകപ്പള്ളി അബ്ദുൽ മജീദ് (63) ആണു മരിച്ചത്. ഇന്നലെ പുലർച്ചെ താമസസ്ഥലത്തു വച്ചായിരുന്നു മരണം. കിങ് ഫഹദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണു മൃതദേഹം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മ‍ൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് മകൻ റിസ്‌വാൻ അറിയിച്ചു.പിതാവ്: പരേതനായ കുഞ്ഞുമുഹമ്മദ്, മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഉമ്മുസൽമ, മക്കൾ: റിസ്‌വാൻ (ജിദ്ദ), റാഷിൻ (ബംഗ്ളൂരു), റസിൻ (വിദ്യാർഥി-ബംഗ്ളൂരു), റിസ്‌ല (ദുബായ്). 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com