ADVERTISEMENT

ദോഹ∙ ദോഹ തുറമുഖത്ത് പുതിയ മാരിടൈം കേന്ദ്രം 'ഫിഷർമെൻ സ്ലിപ് വേ' തുറന്നു. സന്ദർശകർക്കും സമുദ്ര വാഹനങ്ങളുടെ ഉടമകൾക്കും 24 മണിക്കൂറും ദോഹ ഏരിയയിൽ നിന്നും കോർണിഷ് സ്ട്രീറ്റിൽ നിന്നും കടലിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതാണ് ഫിഷർമെൻ സ്ലിപ് വേ എന്ന പുതിയ സൗകര്യം.

 

തുറമുഖത്തെ ഹലൗൽ കഫേക്ക് പുറകിലായാണ്  സ്ലിപ് വേ. രാജ്യത്തെ ഏറ്റവും വലിയ മാരിടൈം സൗകര്യങ്ങളിലൊന്നാണിത്. വിവിധ വലുപ്പത്തിലുള്ള കപ്പലുകൾക്ക് അനുയോജ്യമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ നവംബറിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഒരു ചെറു നഗരമാക്കി പഴയ ദോഹ തുറമുഖം നവീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com