അബുദാബി∙ വണ്ടിയുടെ വേഗം 120 കിലോമീറ്ററിൽ കുറഞ്ഞാൽ പിഴ. മേയ് മാസം മുതൽ അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് സ്പീഡ് നിയമം കർശനമായി നടപ്പാക്കുന്നത്. ഇന്നു മുതൽ നിയമം നിലവിൽ വരുമെങ്കിലും സ്പീഡ് കുറയ്ക്കുന്നവർക്കു 400 ദിർഹം പിഴയീടാക്കുക അടുത്ത മാസം മുതലായിരിക്കും.
Read also : വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു, ആകാശത്തേക്ക് വെടിയുതിർത്തു; കാർ ഡ്രൈവർ അറസ്റ്റിൽ
ഇടതുവശത്തെ രണ്ടു ട്രാക്കുകളിൽ സ്പീഡ് കുറയ്ക്കാൻ പാടില്ല. ഈ ട്രാക്കുകളിൽ 140 ആണ് ഉയർന്ന വേഗം. കുറഞ്ഞ വേഗം 120 കിലോമീറ്ററും. വേഗം കുറച്ച് ഓടിക്കാൻ താൽപര്യപ്പെടുന്നവർക്ക് മൂന്നാമത്തെ ലെയ്ൻ തിരഞ്ഞെടുക്കാം. ഈ ട്രാക്കിൽ വേഗ പരിധിയില്ല. ഭാരമേറിയ വാഹനങ്ങൾ റോഡിന്റെ വലത്തെ അറ്റത്തെ ലെയ്ൻ ഉപയോഗിക്കണം.
ഇന്നു മുതൽ മിനിമം സ്പീഡ് സംബന്ധിച്ച മുന്നറിയിപ്പ് റോഡിന്റെ വശങ്ങളിൽ പ്രദർശിപ്പിക്കുമെന്നു പൊലീസ് അറിയിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം.
English Summary : Abu Dhabi to introduce minimum speed limits on Sheikh Mohammed bin Rashid Road