ADVERTISEMENT

ദുബായ്∙ റമസാൻ ആദ്യ ദിവസങ്ങളിൽ തന്നെ 25 ഭിക്ഷാടകർ അറസ്റ്റിലായെന്ന് ദുബായ് പൊലീസ്. വിവിധ പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് സിഐഡി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ജനസാന്ദ്ര മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. വ്യാപാര കേന്ദ്രങ്ങൾ, മസ്ജിദുകളുടെ പരിസരങ്ങൾ എന്നിവ പൊലീസ് നിരീക്ഷണത്തിലാണ്. 5 ദിവസങ്ങൾക്കുള്ളിൽ അറസ്റ്റിലായത് 12 പുരുഷന്മാരും 13 സ്ത്രീകളുമാണെന്ന് സിഐഡി മേധാവി പറഞ്ഞു. 

Read Also: വാഹനത്തിൽ ഡ്രൈവർ ഇരുന്നാലും പാർക്കിങ് ഫീസിൽ ഇളവില്ല

ഭിക്ഷക്കാരുടെ വേഷത്തിൽ എത്തുന്നവർ പോക്കറ്റടി, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നതായി പൊലീസ് കണ്ടെത്തി. കുട്ടികൾ, ഭിന്നശേഷിക്കാർ, രോഗികൾ എന്നിവരെ ദുരുപയോഗം ചെയ്തും ഭിക്ഷാടനമുണ്ട്. 2018 ലെ ഫെഡറൽ ഭിക്ഷാടന പ്രതിരോധ നിയമപ്രകാരമാണ് പിടിക്കപ്പെടുന്നവരെ ശിക്ഷിക്കുക. ദാനധർമങ്ങളും സംഭാവനയും നോമ്പ് തുറക്കാനുള്ള തുകയും ഔദ്യോഗിക സന്നദ്ധ സംഘടനകളെയാണ് ഏൽപിക്കേണ്ടതെന്നു പൊലീസ് പറഞ്ഞു. അർഹതപ്പെട്ടവർക്ക് അവകാശങ്ങൾ വിതരണം ചെയ്യുന്നതും സർക്കാർ സംഘടനകൾ വഴിയാണ്.

വ്യക്തികൾ പൊതുസമൂഹത്തിൽ ധനസമാഹരണവും വിതരണവും നടത്തുന്നതു നിയമലംഘനമായാണ് കണക്കാക്കുക. ഭിക്ഷാടകരോട് സഹകരിക്കുകയോ സഹതാപം പ്രകടിപ്പിക്കുകയോ ചെയ്യരുതെന്നു പൊലീസ് നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതികൾ 901 എന്ന നമ്പറിൽ അറിയിക്കാം. ‘പൊലീസ് ഐ’ ആപ്പിലൂടെയും വിവരങ്ങൾ കൈമാറാം. ഓൺലൈൻ വഴിയുള്ള ഭിക്ഷാടനവും കുറ്റകൃത്യങ്ങളും www.ecrime.ae എന്ന ലിങ്ക് വഴി പൊലീസിനെ അറിയിക്കാം.

English Summry: Dubai Police Arrest 25 Beggars In First 5 Days Of Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com