ADVERTISEMENT

ഷാർജ∙ പാർക്ക് ചെയ്ത വണ്ടിക്കുള്ളിൽ ഡ്രൈവർ ഇരുന്നാൽ പാർക്കിങ് ഫീസ് നൽകേണ്ടെന്ന ധാരണ തെറ്റാണെന്നു ഷാർജ മുനിസിപ്പാലിറ്റി. പാർക്കിങ് ഫീസ് നൽകാതിരിക്കാൻ വണ്ടിക്കുള്ളിൽ ഡ്രൈവർമാർ ഇരിക്കുന്ന പ്രവണത കൂടുന്ന സാഹചര്യത്തിലാണ് മുനിസിപ്പാലിറ്റിയുടെ വിശദീകരണം.

Read Also: യുഎഇയുടെ പുതിയ ഭരണാധികാരികൾക്ക് അഭിനന്ദനവുമായി എം.എ. യൂസഫലി

പേ പാർക്കിങ് കേന്ദ്രങ്ങളിൽ പരിശോധന വർധിപ്പിച്ചു. സംശയങ്ങൾ ഉണ്ടെങ്കിൽ മുനിസിപ്പാലിറ്റി കോൾ സെന്റർ 901 നമ്പറിൽ വിളിക്കാം. ദീർഘനേരം വാഹനത്തിൽ ഇരിക്കേണ്ടവർ ഫീസ് അടച്ച ശേഷം ഇരിക്കുന്നതാണ് നല്ലത്. അല്ലാത്തവർക്കു പിഴ ലഭിക്കും. പാർക്കിങ് ഫീസ് അടയ്ക്കാൻ 10 മിനിറ്റ് സാവകാശമുണ്ട്. ഇതിനകം മെഷീൻ വഴിയോ എസ്എംഎസ് വഴിയോ മൊബൈൽ ആപ് വഴിയോ ഫീസ് അടയ്ക്കാം. 

ഡ്രൈവർ സീറ്റിൽ ആൾ ഉണ്ട് എന്നതു പിഴയൊഴിവാകാൻ മതിയായ കാരണമല്ലെന്ന് നഗരസഭയിലെ പബ്ലിക് പാർക്കിങ് ഡയറക്ടർ ഹാമിദ് അൽ ഖാഇദ് പറഞ്ഞു. രണ്ടു പേർക്കുള്ള സ്ഥലം കയ്യേറി പാർക്ക് ചെയ്യുന്നതും ഫീസ് നൽകാതെ വാഹനം നിർത്തുന്നതുമാണ് നിരീക്ഷണത്തിൽ കണ്ടെത്തിയ പ്രധാന നിയമ ലംഘനങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

sharjah-parking-lot

എല്ലാ സ്ഥലത്തും വെള്ളിയാഴ്ച പാർക്കിങ് സൗജന്യമല്ല. പാർക്ക് ചെയ്യുന്ന സ്ഥലത്തെ നിയമം മനസ്സിലാക്കി പ്രവർത്തിക്കണം. പൊതു അവധി ദിനങ്ങളിലടക്കം പാർക്കിങ് ഫീസ് നൽകേണ്ട മേഖലകളുണ്ട്. നീല നിറത്തിലുള്ള ബോർഡുകളിൽ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങളുണ്ട്. റമസാനിൽ രാവിലെ 8 മുതൽ രാത്രി 12 വരെയാണ് പാർക്കിങ് നിരക്ക് ഈടാക്കുക.

English Summary: Paid parking in Sharjah: Maximum time limit to pay fees revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com