ADVERTISEMENT

റിയാദ് ∙ റോഡിൽ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഒട്ടേറെ വാഹങ്ങളുമായി കൂട്ടിയിടിക്കുകയും ചെയ്ത സംഭവത്തിൽ കാർ ഡ്രൈവറെ സുരക്ഷാവകുപ്പ് അധികൃതർ അറസ്റ്റ് ചെയ്തു. വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ചും തടയാൻ ശ്രമിക്കുന്നവരെ ഭയപ്പെടുത്തുന്നതിനു ആകാശത്തേക്കു വെടിയുതിർക്കുകയും ചെയ്യുന്ന രംഗങ്ങൾ പ്രചരിച്ചിരുന്നു. 

ഇതിനെ തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സൗദി അറ്റോർണി ജനറൽ സൗദ് അൽ മുഅ്ജബ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി മാനസിക പ്രശ്‌നങ്ങൾ നേരിടുന്നയാളാണെന്ന് വ്യക്തമായി. പരാക്രമത്തിനിടെ ഏതാനും പേർക്കു പരുക്കേൽക്കുകയും ഏഴു കാറുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

English Summary: Riyadh police arrest driver who deliberately hit vehicles and fired in the air

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com