അബുദാബി∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പെരുന്നാൾ ആശംസകൾ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കാൻ ഈ അവസരം കാരണമാകട്ടേയെന്ന് നരേന്ദ്ര മോദി ആശംസിച്ചു.
യുഎഇ ഭരണാധികാരികളുടെ മികച്ച കാഴ്ചപ്പാടുകൾ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അന്തസ്സോടെ ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം യുഎഇയിൽ സൃഷ്ടിച്ചതിനെ മോദി അനുസ്മരിച്ചു. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിനെയും മോദി ആശംസ അറിയിച്ചു. ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അവരുടെ രണ്ടാം വീടായി ദുബായിയെ മാറ്റിയതിലുള്ള നന്ദി അദ്ദേഹം പ്രകടിപ്പിച്ചു.